Tuesday, July 5, 2022

നമിപ്പൂ സദാ പാദം

മുരുകാ ഹരോ ഹര 
ഷണ്മുഖ ഹരോ ഹര മുരുകാഹരോഹരാ 
ഷണ്മുഖ ഹരോ ഹര
 
സ്കന്ദനേ കുമാരനെ
ഷണ്മുഖരോഹരാ 
ശങ്കരനന്ദനനെ 
ഗുഹനെ ഹരോ ഹര 

സാമഗാനപ്രിയനെ പാർവതീലാളിതനെ പാപവിനാശകനെ 
പാഹിമാം കുമാരനെ 

ശൈവാംശ സംഭവനെ 
ശാരവണോത്ഭവനെ 
ശുഭദായക ശർവ്വ
തനയ പരാല്പര 

ശാശ്വത ശരണ്യദ 
സത്യസ്വരൂപ വിഭോ ശക്തിധാരിണെ സ്വാമിൻ സങ്കടനാശകനെ 

വള്ളിതൻ നായകനെ വെള്ളിവേലായുധനെ വാമദേവപ്രിയനെ 
വിദ്യതൻ ഔന്നത്യമേ

സങ്കടമോചകനെ 
മംഗള ഗായകനെ 
മംഗലാധീശനേ ഞാന്‍ 
നമിപ്പു സദാ പാദം

Friday, July 29, 2011

സുബ്രഹ്മണ്യ കീർത്തനം

1) ഹര ഷണ്മുഖ ശംഭുകുമാരകനേ 
ശരണം തരണേ കരുണാകരനേ
വരമേകുക ഷഷ്ടിജനപ്രിയനേ 
പരനേ പരമേശ്വര വന്ദിതനേ

2) വിധി വന്ദിത വേദസുധാജലധേ വരശീലഗുണാർണ്ണവ ശ്രീ ഗുഹനേ
ശരണാഗത വത്സല കാമദനേ 
ശരകാനന സംഭവ സുന്ദരനേ

3)  ഹര പാർവ്വതി ലാളിത രമ്യതനോ 
പതിതാവന പാവക നന്ദനനേ
പരി പാവനമാം തവ പദയുഗളം 
മമ മനതളിരിൽ കളിയാടണമേ

4) സുര മുനിഗണ സഞ്ചയ രക്ഷകനേ
നിജ ശത്രു ഗണത്തിനു ശിക്ഷകനേ
സുരവൈരി കുലാന്തക ഷണ്മുഖ ഭോ 
പരിപാലയ ശങ്കര നന്ദനനേ

5)  പദനതജന പാലക വരദവിഭോ 
കലി കന്മഷ ദോഷ ഭയാപഹനേ
മമ നിത്യ നിരഞ്ജന നിഷ്കളനേ കഴലേകിയനുഗ്രഹമേകണമേ

6) ഹര ക്രൌഞ്ച മദാന്തക ശക്തികര പ്രവരാസുരഭഞ്ജക പുണ്യ തനോ
ഗിരിജാമുഖ പങ്കജ ഭാസ്കര ഭോ 
തവപാദമതേകമതേ ശരണം

7) വരണീയ ഗുണാർണ്ണവ ഷൺമുഖനേ
 മമ സഞ്ചിത പാപമകറ്റണമേ
രുചിരതരം മയിലിൻ മുകളേറി 
മമാന്ധത നീക്കിടുവാൻ വരണേ

8) അതി ദുഃഖവിനാശന ദുർമ്മദമോചന 
ദ്വാദശ ലോചന ശോഭിതനേ
ദുരിത വിമോചന ശംഭുകുമാരക നിൻപദമേകം ശരണം മേ